ഇറാഖിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് സ്‌ഫോടനം; 44 രോഗികൾ വെന്തുമരിച്ചു

0
80

 

ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികൾ വെന്തു മരിച്ചു. നസ്രിയ നഗരത്തിലെ ഇമാം അൽ ഹുസൈൻ ആശുപത്രിയിലാണ് അപകടമുണ്ടായത്.

ആശുപത്രിയിലെ ഐസൊലേഷൻ സെന്ററിലാണ് തീപിടുത്തമുണ്ടായത്.മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സ്‌ഫോടനത്തിൽ 67 പേർക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോർട്ട്. മരിച്ചവരെല്ലാം കൊവിഡ് ബാധിതരായി ചികിത്സയ്‌ക്കെത്തിയതെന്നാണ് സ്ഥിരീകരണം