1983 ലോകകപ്പ് താരം യശ്പാൽ ശർമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

0
96

1983 ലോകകപ്പ് ജേതാവായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശ്പാൽ ശർമ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.66 വയസ്സായിരുന്നു.കപിൽ ദേവിന്റെ നേതൃത്വത്തിൽ 1983 ൽ ഇന്ത്യയുടെ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു ശർമ്മ.

ലോകകപ്പ് ഫൈനലിൽ വെസ്റ്റ് ഇൻഡീസ് ടീമിനെതിരെ ശർമ്മ 32 പന്തിൽ നിന്ന് 11 റൺസ് നേടിയിരുന്നു.ലുധിയാനയിൽ ജനിച്ച യശ്പാൽ ഇന്ത്യയ്ക്കായി 37 ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുകയും 33.45 ശരാശരിയിൽ 1606 റൺസ് നേടുകയും ചെയ്തു. ഇന്ത്യക്കായി 42 ഏകദിന മത്സരങ്ങൾ കളിക്കുകയും ഏകദിന ഫോർമാറ്റിൽ 883 റൺസ് നേടുകയും ചെയ്തു.

1979 ൽ ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച യശ്പാൽ, 1978 ൽ സിയാൽകോട്ടിൽ വച്ച് പാകിസ്ഥാനെതിരെ കന്നി ഏകദിന മത്സരം കളിച്ചു.