അജിത്ത് കുമാര്‍ നായകനാവുന്ന ‘വലിമൈ’. മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ

0
54

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് അജിത്ത് കുമാര്‍ നായകനാവുന്ന ‘വലിമൈ’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് സംവിധാനം. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു.