ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് ‘ബ്ലൂ ടിക്’ ഒഴിവാക്കി ട്വിറ്റർ, മണിക്കൂറുകൾക്കും പുനസ്ഥാപിച്ചു

0
50

കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റർ അക്കൗണ്ടിനു ‘ബ്ലൂ ടിക്’ ചിഹ്നം ട്വിറ്റർ നീക്കം ചെയ്തു.തിങ്കളാഴ്ച രാവിലെ ചിഹ്നം നഷ്ടമായെങ്കിലും മണിക്കൂറുകൾക്കകം ഇത് ട്വിറ്റർ ബ്ലൂ ടിക് പുനസ്ഥാപിച്ചു.

ട്വിറ്റർ ഹാൻഡിലെ പേര് രാജീവ് എം.പിയിൽ നിന്ന് രാജീവ് ജി.ഒ.ഐയിലേക്ക് മാറ്റിയതാവാം കാരണം എന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. നേരത്തെ, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ഹാൻഡിൽ നിന്നും ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് പുനസ്ഥാപ്പിച്ചിരുന്നു.

അതേസമയം, കഴിഞ്ഞദിവസം ഐ.ടി. ചട്ടം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ ട്വിറ്റർ നിയമിച്ചിരുന്നു. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്.

വെബ്‌സൈറ്റിൽ ഈ വിവരം പ്രസിദ്ധീകരിച്ച ട്വിറ്റർ, ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. പുതിയ ഐ.ടി. ചട്ടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നത്.