രാജസ്ഥാന്‍ ദുരഭിമാനക്കൊല: മലയാളി യുവാവിനെ കൊന്ന പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

0
79

രാജസ്ഥാനില്‍ ജാതി മാറി വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവച്ചുകൊന്ന പ്രതിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. അമിത് നായരെ കൊലപ്പെടുത്തിയ കേസില്‍ മുകേഷ് ചൗധരിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത്. 2017ല്‍ആണ് മുകേഷ് ചൗധരി അമിത്തിനെ കൊലപ്പെടുത്തിയത്. സഹോദരിയെ വിവാഹം ചെയ്തതിനു പ്രതികാരമായിട്ടായിരുന്നു കൊല. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ സഹോദരി മമതയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി, പൊലീസിനു മുന്നില്‍ കീഴടങ്ങാന്‍ മുകേഷിനോടു നിര്‍ദേശിച്ചു.

2015 ഓഗസ്റ്റിലാണ് മമതയും അമിത്തും വിവാഹിതരായത്. മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. രണ്ടു വര്‍ഷത്തിനു ശേഷം മമതയുടെ മമതയുടെ വീട്ടുകാര്‍ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അമിത്തും മമതയും താമസിച്ചിരുന്ന വീട്ടില്‍ മമതയുടെ മാതാപിതാക്കളായ ജീവന്‍ റാം ചൗധരിയും ഭാഗ്വാനി ദേവിയും അജ്ഞാതരായ ചിലര്‍ക്കൊപ്പം എത്തി വെടിവെച്ചുകൊള്ളുകയായിരുന്നു എന്നാണ് കേസ്.