Wednesday
17 December 2025
30.8 C
Kerala
HomeKeralaPWD4U പൊളിയാണ്, കടക്കാട്ടുപാറയിലെ വെള്ളക്കെട്ട് ദുരിതത്തിന് ശാപമോക്ഷം

PWD4U പൊളിയാണ്, കടക്കാട്ടുപാറയിലെ വെള്ളക്കെട്ട് ദുരിതത്തിന് ശാപമോക്ഷം

മഴക്കാലമായാൽ വെള്ളക്കെട്ട് നിറഞ്ഞ് യാത്രാബുദ്ധിമുട്ട് അനുഭവിക്കുന്ന കടക്കാട്ടുപറയിലെ ജനങ്ങൾക്ക് ഈ മഴക്കാലത്ത് അതുണ്ടാകില്ല. പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ആപ്പായ PWD 4 U വിലൂടെ റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുകയാണ്. കാലികറ്റ് യൂണിവേഴ്സിറ്റി- കടക്കാട്ടു പാറ-മുക്കത്ത കടവ് റോഡ് PWD ഏറ്റെടുത്തിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ. ഈ റോഡിൽ കടക്കാട്ടു പാറ ഭാഗത്ത് മഴ കാലമായാൽ വലിയ തോതിൽ വെള്ളം കെട്ടി നില്ക്കുന്ന ഒരവസ്ഥയുണ്ട് മഴക്കാലമായാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ് ഇതുകൊണ്ടുണ്ടാകുന്നത്. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതിന് ശേഷവും വെള്ളക്കെട്ടിന് കൃത്യമായ പരിഹാരം ഉണ്ടായില്ല. PWD ഏറ്റടുത്തതിനു ശേഷം ഈ റോഡിൽ 45 ലക്ഷത്തിൻ്റെ മെയിൻ്റെ നൻസ് പ്രവർത്തനത്തിന് കരാറായി എങ്കിലും വെള്ളക്കെട്ട് പരിഹാരം ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. മഴക്കാലത്ത് കെട്ടി നില്ക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിനാവശ്യമായ താല്കാലിക സംവിധാനം സ്ഥലത്ത് ഡി വൈ എഫ് ഐ പ്രവർത്തകർ ചെയ്തു വന്നിരുന്നു.

ചെയ്തതോടെ ആ വഴിക്ക് ഒരു പരിശ്രമം നടത്താൻ പ്രദേശവാസികൾ തീരുമാനിച്ചു.ചിത്രങ്ങൾ സഹിതം പ്രദേശവാസികൾ ആപ്പ് വഴി പരാതി നൽകിയത് . പരാതി നൽകി ദിവസങ്ങൾക്കകം തന്നെ AE അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരാതിക്കാരുമായി ബന്ധപ്പെടുകയും പ്രശ്ന പരിഹാരത്തിനായ് ഇടപെടാമെന്ന് ഉറപ്പ് നൽകി. സന്ദർശനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴേക്കും പ്രശ്ന പരിഹാരത്തിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് നടത്തുന്ന സമാനതകളില്ലാത്ത പ്രവൃത്തികളുടെ മറ്റൊരു ഉദാഹരണം കൂടിയാണ് കടക്കാട്ടുപാറയിലേത്.

 

മുഹമ്മദ് റിയാസ് വകുപ്പിന്റെ ചുമതലയേറ്റത്തിന് പിന്നാലെ വകുപ്പിന്റെ പ്രവർത്തികൾക്കും, ജനകീയതയ്ക്കും കൂടുതൽ മികവ് കൈവന്നിരിക്കുകയാണ്. മന്ത്രിയുടെ നേരിട്ടുള്ള പരാതി കേൾക്കുന്ന പരിപാടി “റിങ് റോഡിനും ” വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഫോൺ കോളിലൂടെ റോഡുകളുടെ പ്രശ്നവും യാത്രാതടസ്സ പ്രശ്നങ്ങളും അതിവേഗം പരിഹരിക്കപ്പെടുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments