ശരത്ത് അപ്പാനി നായകനാവുന്ന മിഷന്‍ സി. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു

0
64

ശരത്ത് അപ്പാനിയെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷന്‍ സി. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുന്നു. പരസ്പരം ഇനിയൊന്നും എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. നിഖില്‍ മാത്യുവാണ് ഗാനം പാടിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ ജി ചെറുകടവിന്റെ വരികള്‍ക്ക് പാര്‍ത്ഥസാരഥിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാപ്റ്റന്‍ അഭിനവ് എന്ന ഒരു പ്രധാന കഥാപാത്രത്തെ കൈലാഷും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.