കണ്ണൂരില്‍ അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയില്‍

0
221

കണ്ണൂരില്‍ ആറ് കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയില്‍. കോഴിക്കോട് തിരുവണ്ണൂര്‍ അമേട്ടില്‍ വീട്ടില്‍ ബാലന്‍ മകന്‍ പി. സനൂപ് (31) , ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജില്‍ ഗംഗാധര്‍ മകന്‍ മുന്ന
ആചാര്യ (23), ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജില്‍ ശങ്കര്‍ നിവാസില്‍ ശങ്കര്‍ നാരായണ ആചാര്യ (27) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലമാലയതിനാല്‍ അമിത ലാഭം പ്രതീക്ഷിച്ചാണ് പ്രതികള്‍ ട്രെയിന്‍ വഴി കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ചെറുകിട വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നവരാന് പിടിയിലായ മൂന്നുപേരും.