കശ്മീരില്‍ മേഘവിസ്‌ഫോടനം; റോഡുകള്‍ തകർന്നു, വൻനാശനഷ്ടം

0
74

 

ജമ്മു കശ്മീരിലെ ഗന്ധര്‍ബാല്‍ പ്രദേശത്ത് മേഘവിസ്‌ഫോടനത്തില്‍ കനത്ത നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ നിരവധി പ്രദേശങ്ങൾ മുങ്ങി. അനവധി വീടുകൾ നശിച്ചു. റോഡുകള്‍ ഒഴുകിപ്പോയി.കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഗന്ദര്‍ബാലിനു ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ധര്‍മശാലയിലും മേഘവിസ്ഫോടനമുണ്ടായി. നിരവധി ടൂറിസ്റ്റ് വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി.