‘അസം വീരപ്പന്‍’ വെടിയേറ്റ് മരിച്ചു, കൊലപ്പെടുത്തിയത് സ്വ​ന്തം കേ​ഡ​ര്‍​മാ​ര്‍

0
77

യുണൈറ്റഡ് പീപ്പിള്‍സ് റവല്യൂഷണറി ഫ്രണ്ടിന്റെ (യുപിആര്‍എഫ്) സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ ഇന്‍ ചീഫ് വെടിയേറ്റ് മരിച്ചു. അസം വീരപ്പന്‍ എന്നറിയപ്പെട്ടിരുന്ന മംഗിന്‍ ഖല്‍ഹൗ ആണ് കൊല്ലപ്പെട്ടത്. സ്വന്തം കേഡര്‍മാര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

കര്‍ബി അംഗലോങ് ജില്ലയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പിലെ നേതാക്കള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളെച്ചൊല്ലി സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. മാംഗിന് നിരവധി തവണ വെടിയേറ്റു. ഞായറാഴ് രാവിലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.