നെടുമ്പാശേരിയിൽ വന്‍ മയക്കുമരുന്ന് വേട്ട, 25 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, വിദേശപൗരൻ അറസ്റ്റിൽ

0
66

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 25 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. ദുബൈയിൽ നിന്നെത്തിയ ടാന്‍സാനിയന്‍ സ്വദേശി അഷ്‌റഫ് സാഫിയില്‍ നിന്നാണ് നാലര കിലോ ഹെറോയിന്‍ പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഷ്റഫ് സാഫിയെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് കടത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നും എവിടേക്കാണ് ഇത് കൊണ്ടുവന്നതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നും അധികൃതർ പറഞ്ഞു.