Saturday
20 December 2025
22.8 C
Kerala
HomeWorld'കോവിഡ് കേസുകൾ വർധിക്കുന്നു'മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

‘കോവിഡ് കേസുകൾ വർധിക്കുന്നു’മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

 

കോവിഡ് കേസുകൾ കുറയുകയല്ല, വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ. കോവിഡിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ ഭൂരിഭാഗം മേഖലകളിലും കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്ന് അവർ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ വാക്‌സിനേഷൻ പുരോഗമിക്കുന്നതിനാൽ ഗുരുതര രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ട്. എന്നാൽ, പലയിടത്തും ഓക്‌സിജൻ ക്ഷാമവും ആശുപത്രി കിടക്കകളുടെ ലഭ്യത കുറവും മൂലം ഉയർന്ന മരണ നിരക്കും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

24 മണിക്കൂറിനിടെ അഞ്ചുലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 9300 മരണങ്ങളും. കോവിഡ് കേസുകൾ കുറയുകയല്ലെന്നതിന്റെ തെളിവാണിതെന്നും അവർ കുട്ടിച്ചേർത്തു.ഡബ്ല്യു.എച്ച്.ഒ.യുടെ ആറ് മേഖലകളിൽ അഞ്ചിലും കേസുകൾ വർധിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കിടെ ആഫ്രിക്കയിലെ മരണ നിരക്ക് മുപ്പതിൽ നിന്ന് നാൽപ്പതായി വർധിച്ചു.

ഈ വർധനയ്ക്കു കാരണം വളരെവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദവും ആഗോളതലത്തിൽ വാക്‌സിനേഷൻ മെല്ലെപ്പോക്കും സുരക്ഷാ നടപടികളായ മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയിൽ വരുത്തുന്ന വീഴ്ചകളാണ്’, സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments