Wednesday
17 December 2025
30.8 C
Kerala
HomeKeralaസിക വൈറസ് ബാധ ; കേന്ദ്ര സംഘം കേരളത്തില്‍

സിക വൈറസ് ബാധ ; കേന്ദ്ര സംഘം കേരളത്തില്‍

സിക വൈറസ് ബാധ വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുമായും ഡി എം ഒയുമായും കൂടിക്കാ‍ഴ്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ 15 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.നാളെ രോഗബാധിത പ്രദേശങ്ങളിൽ കേന്ദ്ര സംഘം പരിശോധന നടത്തും.

ദില്ലിയിൽ നിന്നും എത്തിയ ആറ് അംഗ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തെ സിക സാഹചര്യം വിലയിരുത്താനായി എത്തിയത്.സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഓൺലൈനായി ചേരുന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും.

ക‍ഴിഞ്ഞ ദിവസം ഒരു 40 കാരന് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് 15 പേർക്കാണ് സിക വൈറസ് ബാധ കണ്ടെത്തിയത്.ആദ്യം രോഗം സ്ഥിരീകരിച്ച യുവതി താമസിച്ച നന്തൻകോട് നിന്നും സ്വദേശമായ പാറശാലയിൽ നിന്നും ശേഖരിച്ച 17 സാമ്പിളുകൾ നെഗറ്റീവായിരുന്നു. തുടർന്ന് അയച്ച 27 സാമ്പിളിലാണ് ഒരാൾക്ക് പോസിറ്റീവായത്.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സംഘത്തിൻറെ സന്ദർശനം. കേന്ദ്ര സംഘം നാളെയും മറ്റന്നാളുമായി രോഗബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തും.സികയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പനി ക്ലിനിക്കുകളും ശക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments