പോസ്റ്റ്മോർട്ടം ടേബിളിൽനിന്ന്‌ ജീവൻ തിരിച്ചുകിട്ടിയ അബ്ദുൽ ജബ്ബാർ നിര്യാതനായി

0
72

 

 

പോസ്റ്റ്മോർട്ടം ടേബിളിൽനിന്ന്‌ ജീവൻ തിരിച്ചുകിട്ടിയ കൊച്ചി സ്വദേശി അബ്ദുൽ ജബ്ബാർ (74) നിര്യാതനായി. മാഹി പുത്തലത്തായിരുന്നു താമസം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

അരനൂറ്റാണ്ട് മുമ്പ് ബോംബെയിലേക്കുള്ള യാത്രക്കിടെ പുണെക്കടുത്തുണ്ടായ ബസ്സപകടത്തിൽ മരിച്ചെന്ന്‌ കരുതിയ അബ്ദുൾ ജബ്ബാറിനെ പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴാണ് അത്ഭുതം സംഭവിച്ചത്.

പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി തലയോട്ടിയിൽ കണ്ണിന് മുകളിൽ അടിച്ചപ്പോൾ കൈവിരൽ ചെറുതായൊന്ന് ചലിച്ചതായി ഡോക്ടർ കണ്ടെത്തി. ഉടൻ വേണ്ട ചികിത്സ നൽകി ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു. തലയോട്ടിയിലെ ആ അടിയിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

ഭാര്യ: ന്യൂമാഹി കുന്നംകുളം ഹൗസിൽ സാബിറ. മക്കൾ: ഷുഹൈബ്, ജാബിർ (കുവൈത്ത്‌), ജസീറ. മരുമക്കൾ: ആയിഷ സുമിത്ത്, സമീറ മാളിയേക്കൽ, മുഹ്‌സിൻ.