Wednesday
17 December 2025
31.8 C
Kerala
HomeKeralaസംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വടക്കൻ ജില്ലകളിൽ ആണ് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, യെല്ലോ അലർട്ട് പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ , പാലക്കാട് ജില്ലകളിൽ ആണ്. കേരളത്തിൽ മഴ സജീവമായത് അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തമായതോടെയാണ്.

നദീതീരങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ താമസിക്കുന്നവർ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാൻ തയ്യാറാകണം. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു.കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 60 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

ബംഗാൾ ഉൾക്കടലിലെ മധ്യപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് മേഖലയോട് ചേർന്ന് ഇന്ന് ന്യൂനമർദം ഉടലെടുക്കും. ഇത് കേരളത്തിലെ വടക്കൻ കേരളത്തിലെ സാധാരണ മഴ ശക്തമാക്കാൻ കാരണമാകും എന്നാണ് പ്രവചനം

. ജൂണിൽ ആരംഭിച്ച കാലവർഷം രണ്ട് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായി മാറിയതോടെ കേരളത്തിൽ വീണ്ടും മഴ സജീവമായി വരികയാണ്.

RELATED ARTICLES

Most Popular

Recent Comments