തിരക്ക് കുറയ്ക്കാൻ പദ്ധതിയുമായി സർക്കാർ ; മുൻകൂട്ടി പണമടച്ചാൽ പ്രത്യേക കൗണ്ടർ വഴി മദ്യം

0
69

മദ്യവിൽപന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പദ്ധതിയുമായി സർക്കാർ. മുൻകൂട്ടി മദ്യത്തിന്റെ തുക അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.മദ്യവിൽപന സ്ഥാപനങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന നീണ്ട നിര വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്ലെറ്റുകളിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നത്.

മുൻകൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കാൻ പാകത്തിലായിരിക്കും കൗണ്ടർ, തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാർഗങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.