രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 41,506 പുതിയ കോവിഡ് 19 കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 895 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,95,716 ആയി ഉയര്‍ന്നു. 4,54,118 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുളളത്.
2,99,75,064 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 41,506 കേസുകളില്‍ 14,087 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. കോവിഡ് മൂലം കഴിഞ്ഞ ദിവസം 109 പേരാണ് കേരളത്തില്‍ മരിച്ചത്.
4,08,040 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 37,60,32,586 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.