രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം ഔദ്യോഗിക സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഡൽഹിക്ക് പോകും. അടുത്ത ദിവസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്.പ്രധാനമന്ത്രിക്ക് പുറമെ വിവിധ കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രി ചർച്ച നടത്തും.
കെ റെയിൽ ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ വികസന പദ്ധതികളിൽ കേന്ദ്രത്തിന്റെ പിന്തുണ തേടാനുള്ള ചർച്ചകൾക്കായാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര. ഒപ്പം കൊവിഡ് പ്രതിരോധത്തിന് കൂടുതൽ സഹായവും കൊവിഡ് വാക്സിൻ ലഭ്യത വേഗത്തിലാക്കാണമെന്നുമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കും.