അ​ർ​ജ​ൻറീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മലപ്പുറത്ത് പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

0
88

 

അ​ർ​ജ​ൻറീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. മ​ല​പ്പു​റം തി​രൂ​ർ താ​നാ​ളൂ​രി​ലാ​ണ് സം​ഭ​വം. ക​ണ്ണ​റ​യി​ൽ ഇ​ജാ​സ് (33) പു​ച്ചേ​ങ്ങ​ൽ സി​റാ​ജ് (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ അ​ർ​ജ​ൻറീ​ന ജ​യി​ച്ച​തോ​ടെ വി​ജ​യാ​ഘോ​ഷ​വു​മാ​യി ആ​രാ​ധ​ക​ർ തെ​രു​വി​ൽ ഇ​റ​ങ്ങി​യ​ത്. പ​ട​ക്കം പൊ​ട്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.