EXCLUSIVE … കിറ്റെക്സിൽ ഭൂരിപക്ഷവും അയൽ സംസ്ഥാന തൊഴിലാളികൾ, സാബു മുതലാളിയുടെ മറ്റൊരു നുണ കൂടി പൊളിഞ്ഞു

0
70

അനിരുദ്ധ്.പി.കെ

കിറ്റെക്സിലെ ജീവനക്കാരുടടെ കണക്കും, അവരുടെ കണ്ണീരും കൊണ്ട് മുതലെടുപ്പ് രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന സാബു ജേക്കബിന്റെ മറ്റൊരു നുണ കൂടി പൊളിയുകയാണ്. കിറ്റെക്സിൽ 15,000 ജോലിക്കാർ ഉണ്ടെന്നാണ് മുതലാളി സാബു ജേക്കബ് അവകാശപ്പെട്ടിരുന്നു. 2021 മെയ്യിലെ ഔദ്യോഗിക കണക്കനുസരിച്ച് കിറ്റക്‌സിന്റെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 9,391 എന്നാണ് വ്യക്തമാകുന്നത്. കിറ്റക്സിന്റെ 3 സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആകെ കണക്കാണ് ഇത്. അതിൽ തന്നെ അതിഥി തൊഴിലാളികൾ ആയ സ്ത്രീകൾ ആണ് കൂടുതലും കിറ്റക്സിന്റെ 3 കമ്പനികളിൽ ആയി ജോലി ചെയ്യുന്നത് എന്ന് കണക്കുകളിൽ നിന്നും വ്യക്തം. അതായത് അയൽ സംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്ത് അവർക്ക് മോശം ജീവിത സാഹചര്യങ്ങൾ നൽകി ഇത്രകാലവും സാബു ജേക്കബ് ലാഭം കൊയ്യുകയായിരുന്നു എന്ന് വ്യക്തം. കേരളത്തിലെ യുവാക്കൾക്കും യുവതികൾക്കും തൊഴിൽ നല്കുന്നതിലാണ് കിറ്റെക്സ് നില നിൽക്കുന്നതെന്ന് വാദിക്കുന്ന സാബു ജേക്കബിന്റെ യഥാർത്ഥ മുഖമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

തൊഴിലാളികൾക്ക് പലർക്കും ആറ്‌ മാസത്തെ ശമ്പളം നൽകാനുണ്ട് എന്ന പരാതി നിലനിൽക്കുന്നുണ്ട്. മൂന്ന് സ്ഥാപനങ്ങളിലെ ജോലിക്കാർക്ക് ഏകദേശം 2.35 കോടി രൂപ ആറു മാസത്തെ കുടിശ്ശിക ആയി കൊടുക്കാനുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതോടൊപ്പം പല തൊഴിലാളയ്കൾക്കും മിനിമം വേതനം നൽകുന്നില്ലെന്നും ലേബർ ഓഫിസറുടെ പരിശോധനയ്‌ക്കിടയിൽ തൊഴിലാളികൾ പരാതി നൽകിയിട്ടുണ്ട്. ബോണസ് നിയമപ്രകാരം നടത്തിയ പരിശോധനയിൽ പലർക്കും ബോണസും നൽകുന്നില്ല വേതന സുരക്ഷാ പദ്ധതി വഴിയല്ല ശമ്പളം നൽകുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരത്തിൽ നിരവധി തൊഴിൽ ചൂഷണ പ്രവർത്തനങ്ങൾ നടത്തുകയും. കപട കേരളീയത പറയുകയും ചെയ്യുന്ന സാബു ജേക്കബ് നടത്തുന്ന രാഷ്ട്രീയ നാടകം മറ നീക്കി പുറത്ത് വരികയാണ്.