BREAKING…സീറ്റുമില്ല, സ്ഥാനവുമില്ല, കേരള കോൺഗ്രസ് ജോസഫ് പിളർപ്പിലേക്ക്

0
69

അനിരുദ്ധ് പി.കെ

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേക്കേറിയവരെല്ലാം ചേർന്ന് പാർട്ടിയെ വെട്ടിമുറിക്കാൻ തയ്യാറെടുക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലാണ് പിളർപ്പിന്റെ സ്വരം ഉയർന്നു കഴിഞ്ഞത്. ഫ്രാൻസിസ് ജോസഫ് , തോമസ് ഉണ്ണിയാടൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചെയർമാൻ പി.ജെ.ജോസഫുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മോൻസ് ജോസഫിന്റെയും മറ്റു മൂന്ന് പേരുടെയും നേതൃത്വത്തിൽ മാത്രം തീരുമാനമെടുക്കുന്ന സംഘടനയായി മാറുകയാണെന്നും, ഇതിനു അറുതി വരുത്തിയില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വാഗ്ദാനവും സ്ഥാനമാനങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പലരും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജോസെഫിനൊപ്പം ചേർന്നത്. തെരഞ്ഞെടുപ്പിൽ തോറ്റതോടെ സീറ്റിനെ ചൊല്ലിയുള്ള തമ്മിലടികൾ ഇല്ലാതായെങ്കിലും പാർട്ടിക്കുള്ളിലെ സ്ഥാനമാണങ്ങളെച്ചൊല്ലി തമ്മിലടി തുടങ്ങിയത്. മോൻസിനെ നിലക്ക് നിർത്തിയില്ലെങ്കിൽ പാർട്ടി പിളർപ്പിന് പോലും മുതിരേണ്ട സാഹചര്യമാണെന്ന് ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ വ്യക്തമാക്കുന്നു.ജോസഫിന്റെ നിലപാടിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക എന്നും നേതാക്കൾ പറഞ്ഞു.