കേരള-ബംഗളുരു കെ.എസ്.ആർ.ടി.സി. സർവീസുകൾ നാളെ ആരംഭിക്കും

0
70

കേരളത്തിൽ നിന്ന് ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ നാളെ ആരംഭിക്കും . വൈകുന്നേരം മുതലാകും സർവീസ് ആരംഭിക്കുന്നതെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ ഞായർ വൈകുന്നേരം മുതലും കണ്ണൂരും കോഴിക്കോടും നിന്നുള്ള സർവീസുകൾ തിങ്കൾ മുതലും സർവീസ് ആരംഭിക്കും.

അന്തർ സംസ്ഥാന ഗതാഗതത്തിന് തമിഴ്‌നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയുള്ള സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നടത്തുക. യാത്ര ചെയ്യേണ്ടവർ കർണ്ണാടക സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഒരു ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ യാത്രയിൽ കരുതണം.

അധിക സർവീസുകൾ വേണ്ടി വന്നാൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഈ സർവീസുകൾക്കുള്ള സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും ‘Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ് ചെയ്യാം.