കൊടകര കുഴൽപ്പണക്കേസ്; ഹാജരാകാൻ കെ സുരേന്ദ്രന് വീണ്ടും നോട്ടീസ് നൽകും

0
92

 

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് അടുത്തയാഴ്ച ഹാജരാകാനാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന് സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.

ജൂലൈ 26ന് മുൻപ് കേസിൽ കുറ്റപത്രം സമർപ്പിക്കും. 22 പ്രതികൾ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായി. കേസിൽ ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയുമായി ബന്ധപ്പെട്ട കേസായതിനാൽ ഈ തുക എന്തിന് കൊണ്ടുവന്നു എന്നതിലടക്കം വ്യക്തതയ്ക്ക് വേണ്ടിയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച സുരേന്ദ്രന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല.