BREAKING…അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു

0
103

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലൻസ് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. കെ എം ഷാജി വഴിവിട്ട രീതിയിൽ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്വത്ത് സമ്പാദനം മാത്രമല്ല, നഗരസഭയുടെ അനുമതികൾ ലംഘിച്ച് കോഴിക്കോട് നടത്തിയ വീട് നിർമാണവും കെ എം ഷാജിക്ക് തിരിച്ചടിയാകും. ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷവും കാര്യങ്ങളിൽ വ്യക്തത കുറവ് നിലനിൽക്കുന്നതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. വീട് നിര്മാണത്തിനുൾപ്പടെ ചെലവഴിച്ച പണത്തിന്റെയും കണക്ക് വ്യക്തമാക്കേണ്ടി വരും.