കോവിവ് 19 വൈറസിന്റെ ലാംഡ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

0
119

കോവിവ് 19 വൈറസിന്റെ ലാംഡ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ലെന്ന് വിദഗ്ധര്‍. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രജ്ഞ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളില്‍ ലാംഡ വകഭേദത്താല്‍ രോഗബാധിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. വ്യാപനശേഷി കൂടിയ വകഭേദമാണ് ലാംഡ. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തെക്കാള്‍ അപകടകാരിയാണ് ലാംഡ വകഭേദമെന്ന് യുകെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.