2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും

0
58

 

2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. പരമ്പരയിലെ അവസാന മത്സരം പെർത്തിൽ ജനുവരി 14ന് നടക്കും.

അഡിലെയ്ഡ് ഓവലിൽ ഡിസംബർ 16ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റായിരിക്കും പരമ്പരയിലെ പിങ്ക് ബോൾ ടെസ്റ്റ്. മൂന്നാം ടെസ്റ്റ് മെൽബേണിലും നാലാം ടെസ്റ്റ് സിഡ്നിയിലും നടക്കും. അതേസമയം ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള വനിത ആഷസിലെ ഏക ടെസ്റ്റ് മത്സരം ജനുവരി 27ന് മാനുക ഓവലിൽ നടക്കും. പരമ്പരയുടെ ഭാഗമായി മൂന്ന് ഏകദിനങ്ങളും നടക്കും.

പരിമിത ഓവർ പരമ്പര ഫെബ്രുവരിയിലാണ് ആരംഭിക്കുക. ഇന്ത്യയ്ക്കെതിരെയാണ് ഓസ്ട്രേലിയൻ വനിതകളുടെ സമ്മർ സീസൺ ആരംഭിക്കുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരകളുടെ തീയതികളും വേദികളും ചർച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരം.