സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

0
72

 

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റേഷൻ വ്യാപാരികൾക്ക് ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അനുവദിക്കും.

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് സഹായധനം അനുവദിച്ചു.20 ലക്ഷം രൂപ ഹർഷാദിന്റെ കുടുംബത്തിന് അനുവദിച്ചു. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാൻ നൽകും. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും. 18 വയസ്സു വരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കാനും തീരുമാനിച്ചു.

നിയമസഭാ സമ്മേളനം 21 മുതൽ നടത്താനും തീരുമാനമായി. നിയമസഭാ സമ്മേളനം ചേരാൻ ഗവർണർക്ക് ശുപാർശ നൽകി.