സംസ്ഥാനത്ത് വാക്‌സിനേഷന് മുൻഗണനയിൽ കോളേജ് വിദ്യാർത്ഥികളും

0
113

 

 

 

സംസ്ഥാനത്ത് കോളേജ് വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷന് മുൻഗണന. 18 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി.

വിദേശത്ത് പഠിക്കാൻ പോകുന്ന കോളേജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ഈ മുൻഗണന ലഭിക്കും. കോളേജ് വിദ്യാർഥികൾക്ക് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ പൂർത്തിയാക്കി ക്ലാസ്സുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിഥി തൊഴിലാളികൾ, മാനസിക വൈകല്യമുള്ളവർ, സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർ എന്നിവർക്കും വാക്‌സിനേഷന് മുൻഗണന നൽകുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. നേരത്തെ 56 വിഭാഗങ്ങൾക്ക് വാക്‌സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമെയാണ് പുതിയ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.