കാസർഗോട്ട് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

0
105

 

 

കീ​ഴൂ​ർ അ​ഴി​മു​ഖ​ത്ത് ഫൈ​ബ​ർ വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റം ശ്രീ​കു​റും​ബ ക്ഷേ​ത്ര​പ​രി​സ​ര​ത്തെ എ​സ്. സ​ന്ദീ​പ് (32), എ​സ്. കാ​ർ​ത്തി​ക് (18), എ. ​ര​തീ​ഷ്(35) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് ശ​ക്ത​മാ​യ തി​ര​യി​ൽ “സ​ന്ദീ​പ് ആ​ഞ്ജ​നേ​യ’ എ​ന്ന തോ​ണി കീ​ഴ്‌​മേ​ൽ മ​റി​ഞ്ഞ​ത്. നാ​ലു​പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. ബി. ​മ​ണി​ക്കു​ട്ട​ൻ (34), ര​വി (42), ശ​ശി (35), ഷി​ബി​ൻ (23) എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വ​രി​ൽ ഷി​ബി​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

അ​ടു​ക്ക​ത്തു​ബ​യ​ലി​ലെ ച​ന്ദ്ര​ൻ, ക​ണ്ടോ​തി ആ​യ​ത്താ​ർ എ​ന്നി​വ​രു​ടെ​താ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട തോ​ണി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ​ണി​തു​കൊ​ണ്ടു​വ​ന്ന തോ​ണി ര​ണ്ടു​മാ​സം മു​മ്പാ​ണ് നീ​റ്റി​ലി​റ​ക്കി​യ​ത്.