ഇന്ധനവില ഇന്നും വർധിച്ചു

0
80

 

ഇന്ധന വില ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കോഴിക്കോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് ഞായറാഴ്ചത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 101രൂപ 49 പൈസയും, ഡീസലിന് 95രൂപ 94 പൈസയുമായി വില ഉയർന്നു. ഇന്ന് വില വർധിച്ചതോടെ എറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ലീറ്ററിന് 100രൂപ കടന്നു.

കൊച്ചി നഗരത്തിൽ പെട്രോളിന് 99രൂപ 74പൈസയും ഡീസലിന് 94രൂപ 28 പൈസയുമാണ് വില. ഈ മാസം മാത്രം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത് രണ്ടാം തവണയാണ്.