ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വ്യാജ പ്രൊഫൈൽ: പോലീസ് മേധാവിക്ക് പരാതി നൽകി

0
61

 

 

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിൽ പോളിടെക്‌നിക് പരീക്ഷകൾ മാറ്റിവെച്ചതായി പ്രചരണം നടത്തിയ സംഭവത്തിൽ പോലീസ് മേധാവിക്ക് മന്ത്രി പരാതി നൽകി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് മന്ത്രി പരാതിയിൽ ആവശ്യപ്പെട്ടു.

ജൂലൈ 1 മുതൽ നടത്താനിരുന്ന പോളിടെക്‌നിക് ഒന്നു മുതൽ നാല് വരെയുള്ള സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചെന്നായിരുന്നു മന്ത്രിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയത്.തുടർന്ന് ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും നിർദേശം