ഒന്നേകാൽ കോടി രൂപ വില വരുന്ന കഞ്ചാവുമായി വനിതാ ഡോക്ടറും സംഘവും പിടിയിൽ

0
101

 

 

ഒന്നേകാൽ കിലോ യൂറോപ്യൻ ഹൈഡ്രോ വീഡ് കഞ്ചാവുമായി വനിതാ ഡോക്ടറും സഹായിയും മംഗളുരു പൊലീസിന്റെ പിടിയിലായി. കന്യാകുമാരി സ്വദേശിനി ഡോക്ടർ മിനു രശ്മി, സഹായി കാസർകോട് മംഗൽപ്പാടി സ്വദേശി അജ്മൽ എന്നിവരെ മംഗളുരു ദേർളകട്ടയിൽ വെച്ച് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ മംഗളുരു സെൻട്രൽ നർക്കോട്ടിക് സെൽ പൊലീസ് പിടികൂടുകയായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഒന്നേകാല്‍ കോടി രൂപ വില വരുന്ന കഞ്ചാവ് ഡോക്ടര്‍ മിനു രശ്മിയുടെ സുഹൃത്ത് ഡോ. നാദിര്‍ വിദേശത്തു നിന്നു കൊടുത്തയച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ മിനു രശ്മി അന്താരാഷ്ട്ര മയക്കുമരുന്നകടത്തു സംഘത്തിന്റെ ഭാഗമാണോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. മംഗളുരുവിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് വിലയേറിയ യൂറോപ്യന്‍ കഞ്ചാവ് എന്നാണ് വിവരം.