Wednesday
17 December 2025
26.8 C
Kerala
HomeKeralaകാർഷിക യന്ത്രങ്ങൾക്ക്‌ സബ്‌സിഡി; ഇന്ന് മുതൽ അപേക്ഷിക്കാം

കാർഷിക യന്ത്രങ്ങൾക്ക്‌ സബ്‌സിഡി; ഇന്ന് മുതൽ അപേക്ഷിക്കാം

 

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്എംഎഎം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽപെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്.

കാർഷിക യന്ത്രോപകരണങ്ങൾ കൂടാതെ വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതി നിബന്ധനകളോടെ 40 മുതൽ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്.

അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം രൂപ വരെയും, കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.

ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് മെഷീൻ വാങ്ങിയാൽ അതതു ജില്ലയിലെ കൃഷി അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽനിന്നും ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ കൃഷി ഭവനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം. ഫോൺ: 8075251014, 9895440373, 9383471799. ഇ-മെയിൽ: smamkerala@gmail.com.

 

RELATED ARTICLES

Most Popular

Recent Comments