സ്പുട്‌നിക് ലൈറ്റ് വാക്‌സിൻ പരീക്ഷണത്തിന് ഇന്ത്യയിൽ അനുമതിയില്ല

0
55

 

 

ഇന്ത്യയിൽ സ്പുട്നിക് ലൈറ്റ് കൊവിഡ് വാക്സിൻ പരീക്ഷണത്തിന് അനുമതി ഇല്ല. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനാണ് അനുമതി നിഷേധിച്ചത്. ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്.

ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇതിനായി അനുമതി ആവശ്യപ്പെട്ടത്. അതേസമയം 12 വയസിനും മുകളിലുള്ളവരിൽ അടിയന്തര വാക്സിൻ ഉപയോഗത്തിനായി സൈഡസ് കഡില ഡിസിജിഐയ്ക്ക് അപേക്ഷ നൽകി. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അപേക്ഷ നൽകിയത്.