Wednesday
31 December 2025
30.8 C
Kerala
HomeKeralaമുന്‍ഗണനാ കാര്‍ഡ്: തിരിച്ചേല്‍പ്പിക്കാനുള്ള തീയതി 15 വരെ നീട്ടി

മുന്‍ഗണനാ കാര്‍ഡ്: തിരിച്ചേല്‍പ്പിക്കാനുള്ള തീയതി 15 വരെ നീട്ടി

 

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചുവരുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലൈ 15 വരെ ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

മുൻഗണനാ കാർഡ് തിരിച്ചേൽപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി ജൂൺ 30 ആയിരുന്നു. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നത്.

വിവിധ കാരണങ്ങളാൽ കാർഡ് സറണ്ടർ ചെയ്യാൻ കഴിയാത്തവർക്ക് തീയതി ദീർഘിപ്പിച്ച് നൽകണമെന്ന് സമൂഹത്തിന്റെ വിവധ കോണുകളിൽ നിന്നും ആവശ്യമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള തീയതി നീട്ടിയത്.

ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 6 വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്. ജൂൺ 30 വൈകുന്നേരം 6 മണി വരെ 4938 എ.എ.വൈ കാർഡ്(മഞ്ഞ), 35178 പി.എച്ച്.എച്ച് കാർഡ് (പിങ്ക്), 20278 എൻ.പി.എസ് കാർഡ്(നീല) ഉൾപ്പെടെ ആകെ 60394 റേഷൻ കാർഡുകൾ സറണ്ടർ ചെയ്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments