സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗം എം എ അലിയാർ അന്തരിച്ചു

0
93

 

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ എം എ അലിയാർ (63) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് അന്ത്യം.

സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും മധ്യകേരള വാണിജ്യ വ്യവസായത്തൊഴിലാളി യൂണിയൻ (സിഐടിയു) സെക്രട്ടറിയും കശുവണ്ടിത്തൊഴിലാളി യൂണിയൻ (സിഐടിയു) കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റുമാണ്.

ആലപ്പി സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ സ്ഥാനം അടുത്തിടെയാണ് ഒഴിഞ്ഞത്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കരീലക്കുളങ്ങര മാടവനയിൽ കുടുംബാംഗമായ അലിയാർ യുവജന പ്രസ്ഥാനത്തിലും തിളങ്ങി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. സിപിഐ എം കായംകുളം ഏരിയ സെക്രട്ടറിയായും പത്തിയൂർ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ദേശാഭിമാനി കായംകുളം ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സീനത്ത്. മക്കൾ: ഷെമി (പുല്ലുകുളങ്ങര സഹകരണ ബാങ്ക്), ഷെറിൻ. മരുമക്കൾ: മുജീബ് റഹ്‌മാൻ, റിയാസ് (ഇരുവരും ഗൾഫ്). സഹോദരങ്ങൾ: പരേതനായ അബ്ദുൾ റസാഖ്, പൂക്കുഞ്ഞ്, ഖദീജാ ബീവി, തങ്ങൾകുഞ്ഞ്, ഫാത്തിമാബീവി, മുഹമ്മദ്കുഞ്ഞ്, ലൈലാമണി, ഷാജി.