സാധാരണക്കാർക്ക്​ പ്രഹരമായി പാചക വാതക വില വീണ്ടും വർധിപ്പിച്ചു

0
86

 

കോവിഡ്​ പ്രതിസന്ധിയിൽ ജനങ്ങൾക്ക് പ്രഹരമായി പാചക വാതക വില വീണ്ടും വർധിപ്പിച്ചു.ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയർന്നു.

വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ നിലവിൽ വന്നു.

പെട്രോൾ -ഡീസൽ വില അടിക്കടി വർധിപ്പിച്ചതോടെ കടുത്ത ദുരിതത്തിലായ ജന​ങ്ങൾക്ക്​ പാചകവാതകവില വർധന ഇരുട്ടടിയാകും.