ഇന്ന്​ മുതൽ സംസ്ഥാനത്ത്​ പുതിയ നിയന്ത്രണങ്ങളും ഇളവുകളും

0
92

 

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ കടുപ്പിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ. രോഗസ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ച് പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണം.

ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും ആറിനും 12നും ഇടയിലുള്ള പ്രദേശങ്ങൾ ബി വിഭാഗത്തിലും 12നും 18നും ഇടയിലുള്ള പ്രദേശങ്ങൾ സി വിഭാഗത്തിലും 18നു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശങ്ങൾ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയാണു നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ

എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫിസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫിസുകൾ 25% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾക്കു പുറമേ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളിൽ ഓഫിസ് ജോലികൾ മാത്രമേ പാടുള്ളൂ. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താവുന്നതാണ്.

എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.

എ, ബി, സി കാറ്റഗറികളിൽ സൂപ്പർ മാർക്കറ്റുകളിൽ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പർ മാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിൽ ഒരുക്കണം. ആവശ്യമെങ്കിൽ കടകളുടെ പുറത്ത്

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.

കാറ്റഗറി ഡിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്‌റ്റോപ്പ് ഉണ്ടാകില്ല.