BREAKING…”ഒന്നും ചോദിച്ചിട്ടുമില്ല,രാഹുൽജി ഒന്നും പറഞ്ഞിട്ടുമില്ല”, പുനഃസംഘടനയിൽ തന്നെയും ഓർമിക്കണമെന്ന് കെ.മുരളീധരൻ

0
88

 

അനിരുദ്ധ്.പി.കെ

കോൺഗ്രസ്സിന്റെ പുനഃസംഘടന ചർച്ചകൾ പുരോഗമോക്കുന്നിതിനിടെയാണ് വടകര എം.പി കെ.മുരളീധരൻ. പുനഃസംഘടന വേളയിൽ തന്നെയും പരിഗണിക്കണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു. അതേസമയം കെ.മുരളീധരനെ യു ഡി എഫ് കൺവീനറാക്കാനുള്ള നീക്കത്തെക്കുറിച്ച് കൂടുതലൊന്നും കെ.മുരളീധരൻ പ്രതികരിച്ചില്ല. ഇത് സംബന്ധിച്ച് രാഹുല്‍ഗാന്ധി ഒന്നും പറയുമോ താന്‍ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും തരാം എന്ന് ആരും പറഞ്ഞിട്ടും ഇല്ലെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. കെ മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റിന് താഴെ ശക്തമായ ക്യാമ്പയിനാണ് നടക്കുന്നത്. രാജ്യത്തെ ഇന്ധനവിലവര്‍ധനവിനെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് മുരളീധരനായുള്ള ആവശ്യം ശക്തമാക്കികൊണ്ട് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിച്ചത്. കെവി തോമസ് ഡല്‍ഹിയിലെത്തി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇതിനിടെയാണ് മുരളീധരന്‍ കണ്‍വീനറാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് താരിഖ് അന്‍വര്‍ അറിയിക്കുന്നത്.അതേസമയം കെ.മുരളീധരനെതിരെ മറ്റു നേതാക്കളും ചരട് വലിക്കുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനും, പി.ടി.തോമസും കൺവീനർ കസേരയ്ക്കുള്ള മോഹം പങ്കു വെച്ചിട്ടുണ്ട്.പുനഃസംഘടനയിൽ വലിയ പ്രതീക്ഷയിലാണ് നേതാക്കൾ.ഗ്രൂപ്പില്ലാ ഗ്രൂപ്പ് നേതാക്കളും സ്ഥാനം ലഭിക്കുന്നതിനുള്ള ഡൽഹി യാത്രകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.