കാ​​​​​ന​​​​​ഡ​​​​​യി​​​​​ൽ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നി​​​ര​​​വ​​​ധി മ​​​ര​​​ണം, വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​ധി

0
61

 

 

കാ​​​​​ന​​​​​ഡ​​​​​യി​​​​​ൽ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നി​​​ര​​​വ​​​ധി മ​​​ര​​​ണം.വ​​​​​ട​​​​​ക്ക​​​​​ൻ മേഖലയിൽ അതിശക്തമായ ഉഷ്‌ണ തരംഗമാണ് അനുഭവപ്പെടുന്നത്.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച വ​​​​​രെ 130 പേ​​​​​ർ അ​​​​​ത്യു​​​​​ഷ്ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു മ​​​​​രി​​​​​ച്ച​​​​​താ​​​​​യി വാ​​​​​ൻ​​​​​കൂ​​​​​വ​​​​​ർ പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ​​​​​യി​​​​​ലെ ലി​​​​​റ്റ​​​​​ണിൽ ചൊ​​​​​വ്വാ​​​​​ഴ്ച 49.6 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു താ​​​​​പ​​​​​നി​​​​​ല.

മ​​​​​​​​ഞ്ഞു​​​​​​​​മ​​​​​​​​ല​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​രു​​​​​​​​കി വെ​​​​​​​​ള്ള​​​​​​​​പ്പൊ​​​​​​​​ക്ക​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​കാ​​​​​​​​ൻ സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് അ​​​​​​​​വ​​​​​​​​ധി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു. ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വീ​​​​​​​​ടു​​​​​​​​വി​​​​​​​​ട്ട് പു​​​​​​​​റ​​​​​​​​ത്തി​​​​​​​​റ​​​​​​​​ങ്ങ​​​​​​​​രു​​​​​​​​തെ​​​​​​​​ന്നു ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കൂ​​​​​​​​ടം മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​പ്പു ന​​​​​​​​ൽ​​​​​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

വ​​​​​ട​​​​​ക്ക്-​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലും അ​​​​​ത്യു​​​​​ഷ്ണ​​​​​മാ​​​​​ണ് അ​​​​​നു​​​​​ഭ​​​​​വ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. ആ​​​​​ഗോ​​​​​ള​​​​​താ​​​​​പ​​​​​നം മൂ​​​​​ല​​​​​മു​​​​​ള്ള കാ​​​​​ലാ​​​​​വ​​​​​സ്ഥാ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്ന് വി​​​​​ദ​​​​​ഗ്ധ​​​​​ർ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു.വ​​​​​ട​​​​​ക്ക​​​​​ൻ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലും യു​​​​​എ​​​​​സി​​​​​ലും അ​​​​​ന്ത​​​​​രീ​​​​​ക്ഷ താ​​​​​പ​​​​​നി​​​​​ല ഉ‍യ​​​​​രു​​​​​ന്ന​​​​​തു മൂ​​​​​ലം ക​​​​​ലി​​​​​ഫോ​​​​​ർ​​​​​ണി​​​​​യ മു​​​​​ത​​​​​ൽ ആ​​​​​ർ​​​​​ക‌്‌ടിക് മേ​​​​​ഖ​​​​​ല വ​​​​​രെ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​മു​​​​​ണ്ടാ​​​​​വാ​​​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

മു​​​​​ൻ അ​​​​​നു​​​​​ഭ​​​​​വ​​​​​മി​​​​​ല്ലാ​​​​​ത്ത അ​​​​​ത്യു​​​​​ഷ്ണ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ബ്രി​​​​​ട്ടീ​​​​​ഷ് കൊ​​​​​ളം​​​​​ബി​​​​​യ ക​​​​​ട​​​​​ന്നു പോ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നു പ്ര​​​​​വി​​​​​ശ്യാ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ജോ​​​​​ൺ ഹൊ​​​​​ർ​​​​​ഗ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. അ​​​​​ത്യു​​​​​ഷ്ണം മൂ​​​​​ലം നി​​​​​ര​​​​​വ​​​​​ധി മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണ് സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും കൃ​​​ത്യ​​​മാ​​​യ മ​​​​​ര​​​​​ണ​​​സം​​​​​ഖ്യ അ​​​​​റി​​​​​വാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. വാ​​​​​ൻ​​​​​കൂ​​​​​വ​​​​​റി​​​​​ൽ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച മാ​​​​​ത്രം 65 പേ​​​​​രാ​​​​​ണു മ​​​​​രി​​​​​ച്ച​​​​​ത്.

അ​​​ത്യു​​​ഷ്ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​വു​​​ന്ന ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ മൂ​​​ല​​​മാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച യു​​​​​എ​​​സി​​​​​ലെ ഒ​​​​​റി​​​​​ഗോ​​​​​ൺ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പോ​​​​​ർ​​​​​ട്‌ലാ​​​​​ൻ​​​​​ഡി​​​​​ൽ 46.1 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സും വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​ലെ സീ​​​​​റ്റി​​​​​ൽ 42.2 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ​​​​​സു​​​​​മാ​​ണു താ​​​​​പ​​​​​നി​​​​​ല രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ലും ഒ​​​​​റി​​​​​ഗോ​​​​​ണി​​​​​ലും അ​​​​​ത്യു​​​​​ഷ്ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നി​​​​​ര​​​​​വ​​​​​ധി​​​​​പ്പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​താ​​​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.