തോട്ടം തൊഴിലാളികൾക്ക് ധനസഹായം

0
81

 

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ കോവിഡ് ആശ്വാസ ധനസഹായമായി 1,000 രൂപ വീതം നൽകുന്നു.

പെൻഷൻ വാങ്ങുന്നവരും മരണമടഞ്ഞ അംഗങ്ങളും ഒഴികെയുള്ളവർക്കാണ് ധനസഹായം നൽകുന്നത്. കഴിഞ്ഞവർഷം സഹായധനം ലഭിച്ച വർക്ക് അപേക്ഷ കൂടാതെ രണ്ടാംഘട്ട സഹായധനം അനുവദിക്കും.

കഴിഞ്ഞവർഷം ധനസഹായം ലഭിക്കാത്ത അംഗങ്ങളും പുതിയ അംഗങ്ങളും അക്ഷയകേന്ദ്രങ്ങൾ വഴി http://www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷയോടൊപ്പം ആധാർ കാർഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ കൂടി സമർപ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 0483 2760204 എന്ന നമ്പറിൽ ബന്ധപ്പെടണം.