ഇളവുകൾ പിൻവലിച്ച് ബാങ്കുകൾ; ഇന്ന് മുതൽ വിവിധ പണമിടപാടുകൾക്ക് സർവീസ് ചാർജ്

0
128

കൊവിഡ് സാഹചര്യത്തിൽ ബാങ്ക് ഇടപാടുകൾക്ക് അനുവദിച്ച ഇളവുകൾ പിൻവലിച്ചു. ഇന്ന് മുതൽ എടിഎം വഴിയുള്ള പണം പിൻവലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും.

എടിഎമ്മിൽ നിന്ന് നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. അഞ്ചാം തവണ മുതൽ സർവീസ് ചാർജ് ഈടാക്കും. ഇതിന് പുറമെ, എസ്ബിഐ സീറോ ബാലൻസ് അക്കൗണ്ടുകളുടെ സർവീസ് ചാർജ് വർധിപ്പിക്കും.

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരം ഉപഭോക്താക്കളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.