Wednesday
17 December 2025
30.8 C
Kerala
HomeSportsടി-20 ലോകകപ്പ് ഒക്ടോബർ 17 മുതൽ, ഒമാനിലും യുഎഇയിലും മത്സരങ്ങൾ

ടി-20 ലോകകപ്പ് ഒക്ടോബർ 17 മുതൽ, ഒമാനിലും യുഎഇയിലും മത്സരങ്ങൾ

ടി-20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നടക്കും. ഒമാനിലും യുഎഇയിലുമായാണ് മത്സരങ്ങൾ.നവംബർ 14 നാണ് ഫൈനൽ നടക്കുക.

ഒമാനിലും യുഎഇയിലുമായാണ് മത്സരങ്ങൾ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് ലോകകപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ തീരുമാനിച്ചിരുന്ന ലോകകപ്പ് രാജ്യത്തെ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് കടൽ കടന്നത്.

യുഎയിലാണ് മത്സരമെങ്കിലും ബിസിസിഐ തന്നെയാവും സംഘാടകർ. അബുദാബി ഷെയിഖ് സയിദ് സ്റ്റേഡിയം, ഷാർജ സ്റ്റേഡിയം, ദുബായ് ഇൻ്റർനാഷണം സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നീ നാല് വേദികളാവും ലോകകപ്പിന് ഉണ്ടാവുക.

ഒമാനിലും യുഎഇയിലുമായി ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കും. ആദ്യ റൗണ്ട് മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന 4 ടീമുകൾ മറ്റ് 8 ടീമുകൾക്കൊപ്പം ചേരും.

യുഎഇയിലേക്ക് ഐപിഎൽ മാറ്റുകയാണെന്നും ഇക്കാര്യം ഐസിസിയെ അറിയിച്ചുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യ റൗണ്ട് മത്സരങ്ങൾ ഒമാനിൽ നടത്തുന്നതിൽ ബിസിസിഐക്ക് എതിർപ്പില്ല. മത്സരക്രമം ഉടൻ അറിയിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി. നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments