Friday
25 April 2025
28.8 C
Kerala
Home India കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി

0
98

 

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. ആറു മാസത്തിനകം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി.

എത്ര തുകയെന്നതില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണമായി സഹായം നല്‍കാന്‍ ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. മരണ സര്‍ട്ടിഫിക്കിറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.