കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ എൽഡിഎഫ്‌ ജനകീയ പ്രതിഷേധം ഇന്ന്

0
58

 

കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ രാജ്യത്ത്‌ അരങ്ങേറുന്ന ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിന്‌ കേരളം ഒരുങ്ങി. ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷം കേന്ദ്രങ്ങളിൽ ഇരുപതു ലക്ഷത്തിലധികം പേർ അണിനിരക്കും.

കോവിഡ്‌ വിതച്ച ദുരിതത്തിനിടയിലും ജനങ്ങളെ പിഴിയുന്ന ബിജെപി സർക്കാരിനെതിരെ രാജ്യത്തുയരുന്ന സമരവേലിയേറ്റങ്ങളുടെ തുടക്കമായി എൽഡിഎഫ്‌ പ്രതിഷേധം മാറും. സമരത്തിന്‌ പിന്തുണയറിയിച്ച്‌ സാമൂഹ്യ സാംസ്‌കാരിക കലാരംഗങ്ങളിലെ നിരവധി പേർ രംഗത്തെത്തി.

വൈകിട്ട്‌ നാലിന്‌ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്‌ അടിസ്ഥാനത്തിലാണ്‌ പ്രതിഷേധം. കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും അണിനിരക്കുക. ഒരു സമരകേന്ദ്രത്തിൽ നാലുപേർവീതം പങ്കെടുക്കും. പഞ്ചായത്തിൽ ഒരു വാർഡിൽ 25 കേന്ദ്രത്തിലും മുനിസിപ്പാലിറ്റി–- കോർപറേഷൻ വാർഡുകളിൽ നൂറുകേന്ദ്രത്തിലും പ്രതിഷേധം നടക്കും.