സംസ്ഥാനത്ത് സ്വര്‍ണ വില പവന് 35,000 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ ബുധനാഴ്ച 200 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 4375 രൂപയായി. ഇതോടെ ഒരുമാസത്തിനിടെ രണ്ടായിരം രൂപയോളമാണ് ഇടിവുണ്ടായത്. നാലുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയില്‍ സ്വര്‍ണം നേരിട്ടത്. ഒരു ട്രോയ് ഔണ്‍സിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസം മാത്രം 7.5 ശതമാനം തകര്‍ച്ച.