കൊടകര ബിജെപി കുഴൽപ്പണം; ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

0
75

 

കൊടകര കുഴൽപ്പണ കവർച്ച കേസിൽ ആറുപ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നരക്കോടി രൂപ കവർന്ന കേസിൽ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയത്.

പ്രതികൾ ഒന്നിച്ച് ആസൂത്രിതമായി ചെയ്ത കൊള്ളയാണെന്നും, രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെടുക്കാനുണ്ടെന്നും ജില്ലാ പബ്ലിക് പ്രൊസിക്യുട്ടർ അഡ്വ. കെ ഡി ബാബു വാദിച്ചു. രാഷ്ട്രീയബന്ധമുള്ള കേസായതിനാൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തിന് തടസമുണ്ടാവുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഇതേതുടർന്നാണ് ജാമ്യം തള്ളിയത്. സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ദീപ്തി വാദിച്ചെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് അവർക്കും ജാമ്യം നൽകിയില്ല.