സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി അ​നി​ൽ​കാ​ന്ത് ചു​മ​ത​ല​യേ​റ്റു

0
62

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി അ​നി​ൽ​കാ​ന്ത് ചു​മ​ത​ല​യേ​റ്റു. യു​പി​എ​സ്‌​സി അം​ഗീ​ക​രി​ച്ച മൂ​ന്നം​ഗ പ​ട്ടി​ക​യി​ലെ അ​വ​സാ​ന പേ​രു​കാ​ര​നാ​യ എ​ഡി​ജി​പി റാ​ങ്കി​ലു​ള്ള അ​നി​ൽ​കാ​ന്തി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

1988 ഐ​പി​എ​സ് ബാ​ച്ചി​ലെ കേ​ര​ള കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. 1987 ബാ​ച്ചി​ലെ സു​ദേ​ഷ്കു​മാ​റി​നെ​യും 1988 ബാ​ച്ചി​ലെ സീ​നി​യ​റാ​യ ബി. ​സ​ന്ധ്യ​യേ​യും ഒ​ഴി​വാ​ക്കി​യാ​ണു നി​ല​വി​ൽ റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റാ​യ അ​നി​ൽ കാ​ന്തി​നെ നി​യ​മി​ച്ച​ത്.

മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​നി​ൽ കാ​ന്തി​ൻറെ പേ​രു നി​ർ​ദേ​ശി​ച്ച​ത്. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി വ​രെ​യാ​ണ് കാ​ലാ​വ​ധി. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ര​ണ്ടു വ​ർ​ഷം വ​രെ കാ​ലാ​വ​ധി​യി​ൽ നി​യ​മി​ക്കാ​മെ​ങ്കി​ലും അ​നി​ൽ​കാ​ന്തി​ൻറെ നി​യ​മ​ന ഉ​ത്ത​ര​വി​ൽ കാ​ലാ​വ​ധി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വൈകിട്ട് അഞ്ച് മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ അനില്‍കാന്ത് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. സ്ഥാനമൊഴിയുന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റ പുതിയ മേധാവിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം ഡി.ജി.പി ലോക്നാഥ് ബെഹ്റ സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.

സ്ഥാനമൊഴിയുന്ന ഡി.ജി.പി നേരത്തെ ധീരസ്മൃതിഭൂമിയിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു. പോലീസ് ആസ്ഥാനത്തെ ജീവനക്കാരും ഓഫീസര്‍മാരും ചടങ്ങുകളില്‍ പങ്കെടുത്തു.

1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനിൽകാന്ത് നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാകേഡറിൽ എ.എസ്.പി ആയി വയനാട് സർവ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്.പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂഡെൽഹി, ഷില്ലോംങ് എന്നിവിടങ്ങളിൽ ഇൻറലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി.

മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പി ആയും പ്രവർത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയും സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണൽ എക്സൈസ് കമ്മീഷണർ ആയിരുന്നു.

എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവർത്തിച്ചു.

ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ് ആസ്ഥാനം, സൗത്ത്സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയിൽ മേധാവി, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മീഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 64 ാമത് ആൾ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമൻറേഷനും 2018 ൽ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഡൽഹി സ്വദേശിയാണ്. പരേതനായ റുമാൽ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകൻ റോഹൻ ഹാരിറ്റ്.