പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

0
72

 

ജമ്മു കശ്‌മീരിലെ പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ച് ​കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരരുടെ ആക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരർ ഇവരുടെ വസതിയിൽ അതിക്രമിച്ച്​ കയറി ആക്രമണം നടത്തുകയായിരുന്നു.

അവന്തിപുരയിലെ ഹരിപരിഗാം സ്വദേശിയാണ്​ മരിച്ച ഫയാസ്​ അഹമദെന്ന്​ പൊലീസ്​ പറഞ്ഞു. രാത്രി 11 മണിയോടെ വീട്ടിലെത്തിയ ഭീകരർ കുടുംബത്തിന്​ നേരെ നിറയെഴിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭീകരർക്കായി സുരക്ഷാ സേന പ്രദേശത്ത്​ തിരച്ചിൽ ശക്തമാക്കി.

ഞായറാഴ്​ച ജമ്മു വ്യോമകേന്ദ്രത്തിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് സ്ഥിരീകരിച്ചിരുന്നു. ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കൾ ജമ്മു പൊലീസ് കണ്ടെടുത്തതായാണ് വിവരം.