ഒളിമ്പിക്‌സ് യോഗ്യത നേടിയ നീന്തൽ താരം സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ

0
83

 

ഒളിമ്പിക്‌സ് യോഗ്യത നേടിയ മലയാളി നീന്തൽ താരം സാജൻ പ്രകാശിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സാജൻ കേരളീയനാണ് എന്നത് നേട്ടത്തിൽ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ അഭിനന്ദനങ്ങൾ അറിയിച്ചത്.

ഒളിമ്പിക്‌സിൽ എ സ്റ്റാൻഡേർഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ സാജൻ പ്രകാശിന് അഭിനന്ദനങ്ങൾ. കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സാജൻ ഒളിമ്പിക്‌സിൽ യോഗ്യത നേടിയത്. 1:56:38 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ വിജയം കൈവരിച്ചത്. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സാജൻ.